---
title: "#peravoor | ദേശീയ  ആർച്ചറി ചാമ്പ്യൻഷിപ്പ്: പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ്ണ മെഡൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170160/peravoor"
published_at: "2023-12-18T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fe8b973c1e_IMG-20231218-WA0025.jpg"
keywords: []
---

# #peravoor | ദേശീയ  ആർച്ചറി ചാമ്പ്യൻഷിപ്പ്: പേരാവൂർ സ്വദേശിനി റിയ മാത്യുവിന് സ്വർണ്ണ മെഡൽ

> **Lead Summary:** **പേരാവൂർ** : ഗുജറാത്തിൽ വെച്ച് നടന്ന സ്കൂൾ ഗെയിംസ് ജൂനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി റിയ മാത്യുവിന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ വ്യക്തിഗത ഇനത്തിലാണ് സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്. ഈ വർഷം പേരാവൂർ മേഖലയിൽ നിന്ന് 3 മത്തെ ദേശീയ നേട്ടമാണിത്. 

## Article Content

**പേരാവൂർ** : ഗുജറാത്തിൽ വെച്ച് നടന്ന സ്കൂൾ ഗെയിംസ് ജൂനിയർ ദേശീയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി റിയ മാത്യുവിന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് 30 മീറ്റർ വ്യക്തിഗത ഇനത്തിലാണ് സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്. ഈ വർഷം പേരാവൂർ മേഖലയിൽ നിന്ന് 3 മത്തെ ദേശീയ നേട്ടമാണിത്. 

റിയ നിരവധി തവണ സംസ്ഥാന മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും  മെഡൽ സ്വന്തമാക്കുന്നത് ആദ്യമായാണ്.  പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ +1 വിദ്യാർത്ഥിനിയാണ് റിയ . ഒ.ആർ രഞ്ജിത്താണ്   പരിശീലകൻ. പേരാവൂർ തൊണ്ടിയിൽ കുരിക്കാട്ടിൽ കെ ജെ മാത്യു, ജെസ്സി മാത്യു ദമ്പതികളുടെ മകളാണ് റിയ. ദേശീയ അമ്പെയ്ത്ത് താരം റിമൽ മാത്യു സഹോദരൻ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170160/peravoor)