---
title: "വള്ളിത്തോട് ടൗണിൽ മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് നടത്തി"
english_title: "Mahila Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170190/mahila-congress"
published_at: "2023-12-18T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ff7c1bafbf_Screenshot_2023-12-18-13-11-06-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വള്ളിത്തോട് ടൗണിൽ മഹിളാ കോൺഗ്രസ് നൈറ്റ് വാക്ക് നടത്തി

> **Lead Summary:**  *വള്ളിത്തോട്*: മഹിളാ കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വള്ളിത്തോട് ടൗണിൽ നൈറ്റ് വാക്ക് നടത്തി. സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെ 'നോ നോ കോപ്രമൈസ്' എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടത്തിയത്.

## Article Content

 *വള്ളിത്തോട്*: മഹിളാ കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വള്ളിത്തോട് ടൗണിൽ നൈറ്റ് വാക്ക് നടത്തി. സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെ 'നോ നോ കോപ്രമൈസ്' എന്ന മുദ്രാവാക്യവുമായാണ് പ്രകടനം നടത്തിയത്.

പ്രവർത്തകർ സ്ത്രിധന വിരുദ്ധ പ്രതിജ്ഞ എടുത്തതോടൊപ്പം വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ വീഴ്ചക്കെതിരെയും യോഗം പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫിലോമിന കക്കട്ടിൽ ഉദ്ഘാടനംചെയ്തു.

രാധാമണി കുറിഞ്ഞേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാൻസി തോമസ്, രാജി സന്തോഷ്, റീന കൃഷ്ണൻ, വൽസല ചാത്തോത്ത്, ചന്ദ്രിക മേലേ വീട്ടിൽ, ത്രേസ്യാമ്മ നടുവിൽ പുരയിടത്തിൽ, മിനിമംഗലത്തിൽ, ലിസി പുറം തുരുത്തേൽ, രജ്ഞന ടോംസൺ, സുജാത രവീന്ദ്രൻ, ബിൻസി ഷൈജു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170190/mahila-congress)