---
title: "കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിലേക്കെത്തിയ ആളെ പോലീസ് കേസ്സെടുത്ത് തിരിച്ചയച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170196/kalpetta"
published_at: "2023-12-18T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ffbcf28776_Screenshot_2023-12-18-13-21-51-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിലേക്കെത്തിയ ആളെ പോലീസ് കേസ്സെടുത്ത് തിരിച്ചയച്ചു

> **Lead Summary:**  **കൽപ്പറ്റ**: കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിനെ സഹായിക്കാനെത്തിയ ആൾക്കെതിരെ പോലീസ് കേസ്സെടുത്തു. ആറന്മുള മോഹൻദാസ് എന്നയാൾക്കെതിരെയാണ് സംശയാസ്‌പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് കേസ് എടുത്തത്.

## Article Content

 **കൽപ്പറ്റ**: കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിനെ സഹായിക്കാനെത്തിയ ആൾക്കെതിരെ പോലീസ് കേസ്സെടുത്തു. ആറന്മുള മോഹൻദാസ് എന്നയാൾക്കെതിരെയാണ് സംശയാസ്‌പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് കേസ് എടുത്തത്.

2015 വരെ ഗുരുവായൂർ ദേവസ്വത്തിൽ ആന പാപ്പാനായി ജോലി ചെയ്ത മോഹൻദാസ് എലിഫന്റ് സ്‌ക്വാഡിൽ നിന്ന് റിട്ടയർ ആയി ഫോറെസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് വിജിലൻസിൽ ജോലിയാണെന്നായിരുന്നു അറിയിച്ചിരുന്നത്.

വൈകുന്നേരം മൂന്നുമണി മുതൽ വാകേരിയിലുണ്ടായിരുന്ന മോഹൻദാസ് കണ്ണൂർ ആർ - ആർ.ടി. യിൽപ്പെട്ട ആളാണെന്നാണ് എല്ലാവരും കരുതിയത്. തുമ്പികൈ, ഉത്സവകേരളം എന്നീ രണ്ട് യൂടൂബ് ചാനൽ ഉണ്ടെന്നും എന്നാൽ വ്ളോഗർ എന്ന നിലയിലല്ല ഇവിടെയെത്തിയതെന്നും ദൗത്യത്തിൽ പങ്കാളിയാകാനുള്ള ആഗ്രഹം കൊണ്ടാണ് വയനാട്ടിലേക്ക് വന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ മറ്റ് സംഘാംഗങ്ങൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. 144 വകുപ്പ് 151 പ്രകാരം ഇയാൾക്കെതിരെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് സ്വന്തം ജാമ്യത്തിൽ നാട്ടിലേക്ക് മടക്കി അയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170196/kalpetta)