---
title: "പരിയാരത്ത് കോൺഗ്രസിന്റെ കൊടിമരവും വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചതായി പരാതി"
english_title: " Pariyaram congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170237/pariyaram-congress"
published_at: "2023-12-18T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65801a5c7146d_IMG-20231218-WA0004.jpg"
keywords: []
---

# പരിയാരത്ത് കോൺഗ്രസിന്റെ കൊടിമരവും വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചതായി പരാതി

> **Lead Summary:** **പരിയാരം**: തിരുവട്ടൂർ അവുങ്ങുംപൊയിലിൽ കോൺഗ്രസിന്റെ കൊടിമരവും യു.ഡി.എഫിന്റെ വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചതായി പരാതി.

## Article Content

**പരിയാരം**: തിരുവട്ടൂർ അവുങ്ങുംപൊയിലിൽ കോൺഗ്രസിന്റെ കൊടിമരവും യു.ഡി.എഫിന്റെ വിചാരണ സദസിന്റെ പ്രചരണ ബോർഡുകളും നശിപ്പിച്ചതായി പരാതി.

ഞായറാഴ്ച രാത്രിയോടെയാണ് ഇവ നശിപ്പിച്ചത്. തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ചതാണ് കൊടിമരം. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അൽ അമീൻ പരിയാരം പോലീസിൽ പരാതി നൽകി. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170237/pariyaram-congress)