---
title: "ഗവർണറുടേത് ജൽപ്പനങ്ങൾ; ഇങ്ങനെയൊരാളെ ആർക്ക് ഉൾക്കൊള്ളാനാകുമെന്ന് മുഖ്യമന്ത്രി"
english_title: "Governor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170255/governor"
published_at: "2023-12-18T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580256849d73_1702549961_1685027990_pinarayi-vijayan.jpg"
keywords: []
---

# ഗവർണറുടേത് ജൽപ്പനങ്ങൾ; ഇങ്ങനെയൊരാളെ ആർക്ക് ഉൾക്കൊള്ളാനാകുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപ്പനങ്ങളാണ്. ഇങ്ങനെയൊരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

## Article Content

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപ്പനങ്ങളാണ്. ഇങ്ങനെയൊരാളെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെയുണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി.

ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ് എഫ് ഐ ബാനറിന് പിന്നിൽ മുഖ്യമന്ത്രി ആണെന്നതിന് എന്ത് തെളിവാണുള്ളത്.

നാട് കുഴപ്പത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു തന്റെ ഗൺമാൻ പ്രതിഷേധക്കാരെ തല്ലുന്നത് താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നും എസ്‌കോർട്ട് ഉദ്യോഗസ്ഥന്റെ ഭീഷണി എഫ് ബി പോസ്റ്റിനോടുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170255/governor)