---
title: "ജില്ലയിൽ ക്ഷീര വികസനത്തിനായി എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് നൽകും: പ്രസിഡന്റ്‌ പി പി ദിവ്യ"
english_title: "The District Panchayat will provide all assistance for dairy development in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17026/The-District-Panchayat-will-provide-all-assistance-for-dairy-development-in-the-district"
published_at: "2021-12-20T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0665ee0944_Screenshot_20211220_162526.jpg"
keywords: []
---

# ജില്ലയിൽ ക്ഷീര വികസനത്തിനായി എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് നൽകും: പ്രസിഡന്റ്‌ പി പി ദിവ്യ

> **Lead Summary:** ജില്ലയിൽ ക്ഷീര വികസനത്തിനായി എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ്‌ പി പി ദിവ്യ. പാലിന്റെ കാര്യത്തിൽ ജില്ലാ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും പി പി ദിവ്യ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച ക്ഷീര സംഘം പ്രസിഡന്റ് - സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

## Article Content

ജില്ലയിൽ ക്ഷീര വികസനത്തിനായി എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ്‌ പി പി ദിവ്യ. പാലിന്റെ കാര്യത്തിൽ ജില്ലാ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും പി പി ദിവ്യ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച ക്ഷീര സംഘം പ്രസിഡന്റ് - സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ജില്ലാ ക്ഷീര കർഷക സംഗമം നടത്തുന്നതിന് മുന്നോടിയായാണ് കണ്ണൂർ ജവാഹർ ലൈബ്രറിയിൽ ജില്ലയിലെ 11 ബ്ലോക്കുകൾ ഉൾപ്പെടെയുള്ള 13 യൂണിറ്റിലെ ക്ഷീര സംഘം പ്രസിഡന്റ്‌ സെക്രട്ടറി മാരുടെ യോഗ സംഘടിപ്പിച്ചത്. പാലിന്റെ കാര്യത്തിൽ ജില്ലാ സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. എല്ലാ സഹായവും ജില്ലാ പഞ്ചായത്ത് നൽകും.

ഒരു വർഷം രണ്ട് കോടി രൂപ സബ്സിഡിക്കായി നീക്കിവയ്ക്കുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ക്ഷീര കർഷക ക്ഷേമ നിധി ഡയറക്ടർ ശശീന്ദ്രൻ അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജശ്രീ കെ മേനോൻ പദ്ധതി വിശദീകരിച്ചു അസിസ്റ്റന്റ് ഡയരക്ടർ ട്വിങ്കിൽ മാത്യു,മിൽമ ഡയരക്ടർ ജനാർദ്ദനൻ,പി പി സുനൈന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17026/The-District-Panchayat-will-provide-all-assistance-for-dairy-development-in-the-district)