---
title: "ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച് 28 ന്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170284/iritty"
published_at: "2023-12-18T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65803eeb8ad77_IMG-20231218-WA0052.jpg"
keywords: []
---

# ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ച് 28 ന്

> **Lead Summary:** **ഇരിട്ടി**: വിവിധ കർഷക സംഘടനകളേയും സമാന സ്വഭാവമുള്ള സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് കെ.സി. ബി.സി രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കർഷകരുടെ കടം എഴുതി തള്ളണമെന്നും എല്ലാ ജപ്തി നടപടികളും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 28 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും.

## Article Content

**ഇരിട്ടി**: വിവിധ കർഷക സംഘടനകളേയും സമാന സ്വഭാവമുള്ള സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് കെ.സി. ബി.സി രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കർഷകരുടെ കടം എഴുതി തള്ളണമെന്നും എല്ലാ ജപ്തി നടപടികളും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 28 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തും.

ഇരിട്ടി ഫാ. ജോസഫ് ടഫറേൽ മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ബേബി നെട്ടനാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ബിനോയ് തോമസ് യോഗം ഉൽഘാടനം ചെയ്തു. ഇരിട്ടി അമലോത്ഭവ മാതാ പള്ളി വികാരി ഫാ. ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബെന്നി പുതിയാമ്പുറം വിഷയാവതരണം നടത്തി. യോഗത്തിൽ കാസ്സ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർമാൻ ബെന്നി പുതിയാപുറം, വൈസ് ചെയർമാൻമാർ, പി.എൻ. ബാബു, ഷിനോ പാറക്കൽ, ശ്രീകുമാർ കൂടത്തിൽ, ജോൺ ബാബു, പവിത്രൻ കൊതേരി, ജനറൽ കൺവീനർ സുരേഷ് കാഞ്ഞിരത്തിങ്കൽ, കൺവീനർമാർ ഷീബ തെക്കേടത്ത്, അൻവർ കരുവൻചാൽ, എം.ജെ. വർഗീസ് വൈദ്യർ, പീറ്റർ പുത്തൻപറബിൽ, ഗോഡ്സൺ ഡിക്രൂസ്, ഷെൽസി കാവനാടിയിൽ, ബെന്നിച്ചൻ മടത്തിനകം, അൽഫോൻസ് കളപ്പുര, ട്രഷറർ - ജോസ് മാത്യു, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ - ബേബി നെട്ടനാനി, സ്കറിയ നെല്ലംകുഴി, പി. സതീഷ് കുമാർ, ജിൽസ് മേക്കൽ, ജയിംസ് പന്ന്യാംമാക്കൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170284/iritty)