---
title: "കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ  നേതൃത്വത്തിൽ ആർ എസ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു"
english_title: "The dharna was organized in front of the RS post office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17031/The-dharna-was-organized-in-front-of-the-RS-post-office"
published_at: "2021-12-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c06bec7afcd_Screenshot_20211220_171028.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ  നേതൃത്വത്തിൽ ആർ എസ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എഐടിയുസി യുടെ നേതൃത്വത്തിൽ ആർ എസ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി സന്തോഷ് അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ എഐടിയുസി യുടെ നേതൃത്വത്തിൽ ആർ എസ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി പി സന്തോഷ് അധ്യക്ഷത വഹിച്ചു.

വാഹനം പൊളിക്കുന്നത് 15 വർഷം മാറ്റി 20 വർഷം ആക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, ഓട്ടോ ടാക്സി മോട്ടോർവാഹന നിരക്ക് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. എഐടിയുസി ജില്ലാ പ്രസിഡണ്ട് കെ ടി ജോസ്, കെ വി ബാബു, എൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17031/The-dharna-was-organized-in-front-of-the-RS-post-office)