---
title: "നുച്ചിയാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി"
english_title: "Udf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170324/udf"
published_at: "2023-12-18T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65805fbeb5c9a_IMG-20231218-WA0010.jpg"
keywords: []
---

# നുച്ചിയാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി

> **Lead Summary:** **മണിക്കടവ്: **വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരി പിഞ്ചു ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷപ്പെടുത്തിയ പോലീസിനെതിരെ നുച്ചിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നുച്ചിയാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജോജി വട്ടോളി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**മണിക്കടവ്: **വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരി പിഞ്ചു ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷപ്പെടുത്തിയ പോലീസിനെതിരെ നുച്ചിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നുച്ചിയാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് കുര്യാക്കോസ് മണിപ്പാടത്ത് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജോജി വട്ടോളി മുഖ്യ പ്രഭാഷണം നടത്തി.

മഹിള കോൺഗ്രസ്‌ ജില്ല സെക്രട്ടറി മേഴ്‌സി തുരുത്തേൽ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബെന്നി കോടിക്കുളം, ബാബു കുന്നിൽ, മണ്ഡലം സെക്രട്ടറിമാരായ ജോസ് കാരുവേലിയിൽ, സണ്ണി പുളക്കൽകണ്ടത്തിൽ, കോയിക്കൽ സജി, പുഷ്പ വെള്ളാപ്പാടം,ബെന്നി ആഞ്ഞിലത്തോപ്പിൽ, എം എം അസീസ്, മുഹമ്മദ് ദാവൂദ്, ബേബി ഒഴുക്കനാട് , പി. എം. മാത്യു, പഞ്ചായത്ത് മെമ്പർ ശ്രീദേവി, ജോജോ പാലക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170324/udf)