---
title: "യൂത്ത് ലീഗ് യൂത്ത് മാർച്ച് നടത്തി"
english_title: "Youth league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170331/youth-league"
published_at: "2023-12-18T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65806346a4010_IMG-20231218-WA0012.jpg"
keywords: []
---

# യൂത്ത് ലീഗ് യൂത്ത് മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി: **വിദ്വേഷത്തിനും ദുർഭരണത്തിനും എതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് ഉജ്വല സ്വീകരണം നൽകി പ്രവർത്തകർ. പേരാവൂർ മണ്ഡലത്തിലെ 19-ാം മൈലിൽ നിന്ന് ആരംഭിച്ച മാർച്ച് ഇരിട്ടിയിൽ സമാപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹി മുണ്ടേരി ഉദ്ഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയർമാൻ എം.എം. മജീദ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി: **വിദ്വേഷത്തിനും ദുർഭരണത്തിനും എതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് ഉജ്വല സ്വീകരണം നൽകി പ്രവർത്തകർ. പേരാവൂർ മണ്ഡലത്തിലെ 19-ാം മൈലിൽ നിന്ന് ആരംഭിച്ച മാർച്ച് ഇരിട്ടിയിൽ സമാപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹി മുണ്ടേരി ഉദ്ഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയർമാൻ എം.എം. മജീദ് അധ്യക്ഷത വഹിച്ചു.

ഉളിയിൽ, പുന്നാട് ടൗണുകളിൽ വനിതാ ലീഗ്, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്‌ടിയു, പ്രവാസി ലീഗ് പ്രവർത്തകർ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി.സി. നസീർ, കോഓഡിനേറ്റർ അൽതാഫ് മാങ്ങാടൻ, ഫവാസ് പുന്നാട്, അജ്‌മൽ ആറളം, അലി മംഗര, ലത്തീഫ് എടവച്ചാൽ, എം.എ. ഖലീൽ റഹ്‌മാൻ, ഫൈസൽ ചെറുകുന്നോൻ, കെ.കെ. ഷിനാജ്, എസ്.കെ. നൗഷാദ്, കെ. സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, സലാം പൊയനാട് എന്നിവർ നേതൃത്വം നൽകി.

സമാപനം യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അൻവർ സാദത്ത്, സണ്ണി ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥകളായി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അജ്‌മൽ ആറളം, പി.സി.ഷംനാസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170331/youth-league)