---
title: "വയോധികനെ കിണറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170353/suicide"
published_at: "2023-12-18T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65807e9d42b34_n56652837817029197520147358b7b321203491063186864c0266135e6b3f769df9b1b5d9212692b4dcdb58.jpg"
keywords: []
---

# വയോധികനെ കിണറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

> **Lead Summary:** **മലപ്പുറം: **ചങ്ങരംകുളത്ത് വയോധികനെ കിണറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വളയംകുളം വട്ടപ്പറമ്ബില്‍ വീട്ടില്‍ നാരായണൻ ആണ് മരിച്ചത്. കിണറ്റില്‍ വെള്ളം കോരുന്ന കയറില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

## Article Content

**മലപ്പുറം: **ചങ്ങരംകുളത്ത് വയോധികനെ കിണറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വളയംകുളം വട്ടപ്പറമ്ബില്‍ വീട്ടില്‍ നാരായണൻ ആണ് മരിച്ചത്. കിണറ്റില്‍ വെള്ളം കോരുന്ന കയറില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം കിണറ്റില്‍ നിന്നും എടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടത്തിയാലെ മറ്റു യഥാര്‍ഥ കാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170353/suicide)