---
title: "#kalpetta | വാകേരിയിൽ കടുവയെ വെടിവെച്ച് കൊല്ലാതെ പരിചരണ കേന്ദ്രത്തിലെത്തിച്ചതിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170361/wayanad"
published_at: "2023-12-19T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580e204e9db4_IMG-20231219-WA0001.jpg"
keywords: []
---

# #kalpetta | വാകേരിയിൽ കടുവയെ വെടിവെച്ച് കൊല്ലാതെ പരിചരണ കേന്ദ്രത്തിലെത്തിച്ചതിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു

> **Lead Summary:** **കൽപ്പറ്റ**: വയനാട് ജില്ലയിലെ വാകേരി എന്ന സ്ഥലത്ത് ക്ഷീര കർഷകനായ പ്രജീഷിനെ പുല്ല് മുറിക്കാൻ പോയപ്പോൾ നരഭോജിയായ കടുവ അതിദാരുണമായി കൊലപെടുത്തുകയും തുടർന്ന് പത്ത് ദിവസങ്ങൾക്കുശേഷം കൂടുവെച്ച് കടുവയെ പിടിക്കപെടുക്കുകയും ചെയ്തു. പ്രജീഷിന്റെ മരണത്തെ തുടർന്ന് ബഹുമാനപെട്ട സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം. എൽ. എ ഐ സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമരത്തിൽ കടുവയെ വെടിവെച്ച് കൊല്ലാം എന്നുള്ള ഉന്നത അധികാരികളുടെ ഉറപ്പിന്മേൽ ആണ് സമര പരിപാടി അവസാനിപ്പി ക്കുകയും മൃതദേഹം സംസ്ക്കരിക്കുവാൻ എല്ലാവരും സഹകരിയ്ക്കുകയും ചെയ്തത്.

## Article Content

**കൽപ്പറ്റ**: വയനാട് ജില്ലയിലെ വാകേരി എന്ന സ്ഥലത്ത് ക്ഷീര കർഷകനായ പ്രജീഷിനെ പുല്ല് മുറിക്കാൻ പോയപ്പോൾ നരഭോജിയായ കടുവ അതിദാരുണമായി കൊലപെടുത്തുകയും തുടർന്ന് പത്ത് ദിവസങ്ങൾക്കുശേഷം കൂടുവെച്ച് കടുവയെ പിടിക്കപെടുക്കുകയും ചെയ്തു. പ്രജീഷിന്റെ മരണത്തെ തുടർന്ന് ബഹുമാനപെട്ട സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം. എൽ. എ ഐ സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമരത്തിൽ കടുവയെ വെടിവെച്ച് കൊല്ലാം എന്നുള്ള ഉന്നത അധികാരികളുടെ ഉറപ്പിന്മേൽ ആണ് സമര പരിപാടി അവസാനിപ്പി ക്കുകയും മൃതദേഹം സംസ്ക്കരിക്കുവാൻ എല്ലാവരും സഹകരിയ്ക്കുകയും ചെയ്തത്.

എന്നാൽ പിടികൂടിയ കടുവയെ വെടിവെച്ചു കൊല്ലാതെ വനത്തിൽ കൊണ്ടുപോയി തുറന്നു വിടാനുള്ള അധികൃതരുടെ തീരുമാനത്തെയും, നരഭോജിയെ വെടിവെച്ച് കൊല്ലുക എന്നുള്ള തീരുമാനത്തെയും അട്ടിമറിയ്ക്കുന്ന വനം വകുപ്പിന്റെ തീരുമാനത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു.  വയനാട് ജില്ലാ ക്ഷീര കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.ഒ. ദേവസ്യ, താലൂക്ക് പ്രസിഡന്റ് റോയി അടുകാലിയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം നടത്തി. ഷാന്റി ചേനപ്പാടി, സജി ഇരട്ടമുണ്ടക്കൽ, ബേബി തുരുത്തി യിൽ, മാത്യു പോൾ, റീത്ത സ്റ്റാൻലി , അരുൺ, എൽദോ, ഷാജി തോബ്ര ജോസ് എന്നിവർ പ്രതിഷേധം രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170361/wayanad)