---
title: "നരഭോജി കടുവയെ തൃശൂരിലേക്ക് കൊണ്ട് പോയി"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170375/thrichur"
published_at: "2023-12-19T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580f79bb3e32_IMG-20231219-WA0001.jpg"
keywords: []
---

# നരഭോജി കടുവയെ തൃശൂരിലേക്ക് കൊണ്ട് പോയി

> **Lead Summary:** **കൽപ്പറ്റ**: ഇന്നലെ വനം വകുപ്പിൻ്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയും ഭക്ഷണവും വെള്ളവും നൽകിയ ശേഷം രാത്രി ഒരു മണിയോടെയാണ് പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൂട്ടിലായത് മുതൽ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൂട് കയറ്റിയ വാഹനം തടഞ്ഞിരുന്നു. വനം വകുപ്പും ജനപ്രതിനിധികളും ജില്ലാ ഭരണകൂട പ്രതിനിധികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ തീരുമാനമാവുകയും രാത്രി ഒമ്പത് മണിയോടെ ബത്തേരി കുപ്പാടി ആനിമൽ ഹോസ്പൈസ് സെൻ്ററിൽ എത്തിക്കുകയും ചെയ്തത്.

## Article Content

**കൽപ്പറ്റ**: ഇന്നലെ വനം വകുപ്പിൻ്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയും ഭക്ഷണവും വെള്ളവും നൽകിയ ശേഷം രാത്രി ഒരു മണിയോടെയാണ് പ്രത്യേക വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൂട്ടിലായത് മുതൽ കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൂട് കയറ്റിയ വാഹനം തടഞ്ഞിരുന്നു. വനം വകുപ്പും ജനപ്രതിനിധികളും ജില്ലാ ഭരണകൂട പ്രതിനിധികളും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ തീരുമാനമാവുകയും രാത്രി ഒമ്പത് മണിയോടെ ബത്തേരി കുപ്പാടി ആനിമൽ ഹോസ്പൈസ് സെൻ്ററിൽ എത്തിക്കുകയും ചെയ്തത്.

വെടി വെ ച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രാത്രിയിലും രംഗത്തുണ്ടായിരുന്നു. നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയതോടെ എല്ലാവർക്കും വലിയ ആശ്വാസമായി. പ്രജീഷ് എന്ന യുവകർഷകനെ പശുവിന് പുല്ലരിയുന്നതിനിടെയാണ് കടുവ ആക്രമിച്ച് കൊന്നത്. പ്രജീഷ് മരിച്ച് പത്താം നാൾ ആണ് കടുവ കൂട്ടിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170375/thrichur)