---
title: "വോ​ട്ട​ർ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി"
english_title: "Adhar and voter id linking bill passed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17041/adhar-and-voter-id-linking-bill-passed"
published_at: "2021-12-20T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c07badec64e_images - 2021-12-20T181839.445.jpeg"
keywords: []
---

# വോ​ട്ട​ർ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കി​യ​ത്.

## Article Content

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​നു​ള്ള ബി​ല്ല് ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഭേ​ദ​ഗ​തി ബി​ല്ല് പാ​സാ​ക്കി​യ​ത്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി. മി​നി​റ്റു​ക​ൾ കൊ​ണ്ടാ​ണ് സു​പ്ര​ധാ​ന ബി​ല്ല് ലോ​ക​സ​ഭ​യി​ൽ പാ​സാ​യ​ത്. ഇ​നി രാ​ജ്യ​സ​ഭ കൂ​ടി പാ​സാ​ക്കി രാ​ഷ്ട്ര​പ​തി ഒ​പ്പി​ട്ടാ​ൽ ബി​ല്ല് നി​യ​മ​മാ​കും.

ബി​ല്ല് മൗ​ലി​ക അ​വ​കാ​ശ ലം​ഘ​ന​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം എ​തി​ർ​ത്തു. വോ​ട്ടെ​ട്ടു​പ്പ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​വും ത​ള്ളി. ഇ​തോ​ടെ ബി​ല്ലി​ലെ ഒ​രു വ്യ​വ​സ്ഥ​യി​ലും വി​ശ​ദ​മാ​യ ച​ർ​ച്ച​യോ വോ​ട്ടെ​ടു​പ്പോ സ​ഭ​യി​ൽ ന​ട​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17041/adhar-and-voter-id-linking-bill-passed)