---
title: "#Kunnathurpadi | കുന്നത്തൂർപാടിയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കമായി"
english_title: "Tiruvapana festival has started in Kunnathurpadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170471/tiruvapana-festival-has-started-in-kunnathurpadi"
published_at: "2023-12-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814209f31c3_Screenshot_2023-12-19-12-40-10-99_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Kunnathurpadi | കുന്നത്തൂർപാടിയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കമായി

> **Lead Summary:** **കുന്നത്തൂർപാടി**: കുന്നത്തൂർപാടിയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് തിങ്കളാഴ്ച വൈകീട്ട് കോമരം പൈങ്കുറ്റി വെച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോട് കൂടി ഇരുവശത്തും ഓടച്ചൂട്ട് പിടിച്ച് തിരുവാഭരണ പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു.

## Article Content

**കുന്നത്തൂർപാടി**: കുന്നത്തൂർപാടിയിൽ തിരുവപ്പന ഉത്സവത്തിന് തുടക്കമായി. താഴെ പൊടിക്കളത്ത് തിങ്കളാഴ്ച വൈകീട്ട് കോമരം പൈങ്കുറ്റി വെച്ച ശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോട് കൂടി ഇരുവശത്തും ഓടച്ചൂട്ട് പിടിച്ച് തിരുവാഭരണ പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു.

തുടർന്ന് പാരമ്പര്യ ട്രസ്റ്റി കരക്കാട്ടിടം വാണവർ എസ് കെ കുഞ്ഞിരാമൻ നായനാരെയും തന്ത്രി സുബ്രഹ്മണ്യൻ നമ്പൂതിരിയെയും പാടിയിലേക്ക് ആനയിച്ചു. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റി വെച്ചശേഷം കൊല്ലൻ കങ്കാണിയറയിലെ വിളക്ക് തെളിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

ഉത്സവം അവസാനിക്കും വരെ കങ്കാണിയറയിൽ വിളക്ക് കെടാതെ സൂക്ഷിക്കും. ആദ്യദിനം മുത്തപ്പന്റെ നാല് ജീവിത ഘട്ടങ്ങളെ പ്രതിനിധാനം ചെയ്ത് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ഉത്സവ ദിനങ്ങളിൽ വൈകീട്ട് 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും ഉണ്ടാകും.

ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. ജനുവരി 16-ന് ഉത്സവം സമാപിക്കും. പാടിയിൽ എത്തുന്നവർക്ക് ദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170471/tiruvapana-festival-has-started-in-kunnathurpadi)