---
title: "മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  ഷട്ടറുകൾ ഇന്ന് തുറക്കില്ല"
english_title: "Idukki "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170474/idukki"
published_at: "2023-12-19T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814258eb8f2_IMG-20231219-WA0023.jpg"
keywords: []
---

# മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  ഷട്ടറുകൾ ഇന്ന് തുറക്കില്ല

> **Lead Summary:** **ഇടുക്കി**: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പീൽവേ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാടിന്റെ തീരുമാനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ മഴ പെയ്യുന്നില്ല.

## Article Content

**ഇടുക്കി**: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പീൽവേ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാടിന്റെ തീരുമാനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ മഴ പെയ്യുന്നില്ല.

നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 10 മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170474/idukki)