---
title: "കാനറാ ബാങ്കിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൊണ്ടിയിൽ  നടന്നു"
english_title: "Canara bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170479/canara-bank"
published_at: "2023-12-19T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658145af4f775_IMG-20231219-WA0007.jpg"
keywords: []
---

# കാനറാ ബാങ്കിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൊണ്ടിയിൽ  നടന്നു

> **Lead Summary:** പേരാവൂർ: കാനറാ ബാങ്കിന്റെ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന വെള്ളർവള്ളി ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തൊണ്ടിയിൽ വെച്ച് നടന്നു.

## Article Content

പേരാവൂർ: കാനറാ ബാങ്കിന്റെ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന വെള്ളർവള്ളി ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തൊണ്ടിയിൽ വെച്ച് നടന്നു.

പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

കണ്ണൂർ സൗത്ത് റീജണൽ ഓഫീസ് എ.ജി.എം ലത പി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട്, രാജു ജോസഫ്, കെ വി ബാബു, ബിനോയ് ജോൺ, ജൻസൺ സാബു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170479/canara-bank)