---
title: "കണ്ണൂർ എടക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170508/kannur"
published_at: "2023-12-19T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65816b3d837c3_IMG-20231219-WA0077.jpg"
keywords: []
---

# കണ്ണൂർ എടക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു

> **Lead Summary:**  **കണ്ണൂർ**: എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. മാഹി പള്ളൂർ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻ്റെ മകൻ ശ്രീലേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം.

## Article Content

 **കണ്ണൂർ**: എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. മാഹി പള്ളൂർ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻ്റെ മകൻ ശ്രീലേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം.

കണ്ണൂർ ഐ സി ഐ സി ഐ ബാങ്കിലെ ജീവനക്കാരനായ ശ്രീലേഷ് രാവിലെ പള്ളൂരിലെ വീട്ടിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170508/kannur)