---
title: "ഓടംതോട് ലക്ഷം വീട് കോളനിയിലെ സിബി വധക്കേസ്: പ്രതിയെ തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170512/manathana"
published_at: "2023-12-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65816d8fded64_Screenshot_2023-12-19-15-46-07-82_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഓടംതോട് ലക്ഷം വീട് കോളനിയിലെ സിബി വധക്കേസ്: പ്രതിയെ തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു

> **Lead Summary:** **പേരാവൂർ**: ഓടംതോട് ലക്ഷം വീട് കോളനിയിലെ സിബി വധക്കേസ് പ്രതിയെ തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു. 2019 മെയ് മാസം അഞ്ചാം തീയ്യതിയാണ് കേസിനാസ്പതമായ സംഭവം നടന്നത്.

## Article Content

**പേരാവൂർ**: ഓടംതോട് ലക്ഷം വീട് കോളനിയിലെ സിബി വധക്കേസ് പ്രതിയെ തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു. 2019 മെയ് മാസം അഞ്ചാം തീയ്യതിയാണ് കേസിനാസ്പതമായ സംഭവം നടന്നത്.

പ്രതിയുടെ സഹോദരിയും കൊല്ലപ്പെട്ടയാളുടെ ഭാര്യാ സഹോദരനും തമ്മിലുള്ള സ്നേഹ ബന്ധത്തെ ചൊല്ലി തർക്കത്തിലാവുകയും പ്രതി വിനീഷ് സിബിയുടെ തലയ്ക്ക് കല്ലു കൊണ്ട് അടിച്ച് കൊലപ്പടുത്തുകയുമാണ്  ചെയ്തത്.

കേസിൽ ദൃക്സാക്ഷി ഉണ്ടായിരുന്നെങ്കിലും മതിയായ തെളിവുകളില്ലെന്ന് കണ്ട് പ്രതിയെ തലശ്ശേരി അഡീഷണൽ ജില്ലാ ജഡ്ജ് ജെ വിമൽ വെറുതെ വിടുകയാണുണ്ടായത്. പ്രതിക്ക് വേണ്ടി അഡ്വ: ബിജേഷ് ചന്ദ്രൻ, ദിഖിൽ, എൻ സി ജിഷ്ണു എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170512/manathana)