---
title: "കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും മുതിർന്ന കർഷകനെ ആദരിക്കലും"
english_title: "Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170522/kolakkad"
published_at: "2023-12-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65817514f128b_IMG-20231219-WA0011.jpg"
keywords: []
---

# കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും മുതിർന്ന കർഷകനെ ആദരിക്കലും

> **Lead Summary:** **കൊളക്കാട്**: കേരള കര്‍ഷകസംഘം കൊളക്കാട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കൊളക്കാട് വില്ലേജ് തല ഉദ്ഘാടനവും മുതിര്‍ന്ന കര്‍ഷകനെ ആദരിക്കലും സംഘടിപ്പിച്ചു.

## Article Content

**കൊളക്കാട്**: കേരള കര്‍ഷകസംഘം കൊളക്കാട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കൊളക്കാട് വില്ലേജ് തല ഉദ്ഘാടനവും മുതിര്‍ന്ന കര്‍ഷകനെ ആദരിക്കലും സംഘടിപ്പിച്ചു.

പി.കെ വിശ്വനാഥന് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് കര്‍ഷക സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.എസ്.വാസുദേവന്‍ പി.കെ.വിശ്വനാദനെ ആദരിച്ചു.

കര്‍ഷക സംഘം കൊളക്കാട് വില്ലേജ് സെക്രട്ടറി ജിമ്മി അബ്രാഹം, സി.സി സന്തോഷ്, ശ്രീകുമാര്‍ വി.കെ, ബിജു ചാക്കോ, ബാലന്‍ വാഴയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170522/kolakkad)