---
title: "തളിപ്പറമ്പ് താലൂക്ക് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സമ്മേളനം നടന്നു"
english_title: "Thaliparamba thaluk "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170525/thaliparamba-thaluk"
published_at: "2023-12-19T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581768d5181d_IMG-20231219-WA0013.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സമ്മേളനം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: താലൂക്ക് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സമ്മേളനം തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളിൽ നടന്നു. സി.വി മധുസൂതനൻ ഉദ്ഘാടനം ചെയ്തു. പ്രസാദ് നഗറിൽ പ്രസിഡൻ്റ് ടി.ആർ മോഹൻദാസ് പതാക ഉയർത്തി.

## Article Content

**തളിപ്പറമ്പ**: താലൂക്ക് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സമ്മേളനം തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളിൽ നടന്നു. സി.വി മധുസൂതനൻ ഉദ്ഘാടനം ചെയ്തു. പ്രസാദ് നഗറിൽ പ്രസിഡൻ്റ് ടി.ആർ മോഹൻദാസ് പതാക ഉയർത്തി.

കെ.പി അഹമ്മദ് അധ്യക്ഷത വഹിച്ചു. കള്ള ടാക്സികളെ നിയന്ത്രിക്കാനും വാഹനങ്ങളിൽ ജി.പി.എസ് സ്ഥാപിക്കുന്നത് ഒഴിവാക്കാനും നടപടിയെടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സെക്രട്ടറി എം. നാരായണൻ കുറുമാത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. മജീദ്, എം.കെ അലി അഹമ്മദ്, എം. സലാം, കെ. അനീസ്, എം. റഷീദ്, ഒ.ടി ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170525/thaliparamba-thaluk)