---
title: "തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ട സി ആർ സെഡ് മാപ്പിനെതിരെ പ്രധിഷേധവുമായ നാട്ടുകാർ"
english_title: "Thripangottur panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170529/thripangottur-panchayat"
published_at: "2023-12-19T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581780222a35_IMG-20231219-WA0014.jpg"
keywords: []
---

# തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ട സി ആർ സെഡ് മാപ്പിനെതിരെ പ്രധിഷേധവുമായ നാട്ടുകാർ

> **Lead Summary:**  തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ട സി ആർ സെഡ് മാപ്പിനെതിരെ പ്രധിഷേധവുമായ നാട്ടുകാർ. പുഴയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇടങ്ങളിൽ പോലും സി ആർ സെഡ് മാപ്പ് കാണിച്ച് കൊണ്ട് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം നിർമ്മാണ അനുമതി നിഷേധിച്ചു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

## Article Content

 തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ ഉൾപ്പെട്ട സി ആർ സെഡ് മാപ്പിനെതിരെ പ്രധിഷേധവുമായ നാട്ടുകാർ. പുഴയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇടങ്ങളിൽ പോലും സി ആർ സെഡ് മാപ്പ് കാണിച്ച് കൊണ്ട് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം നിർമ്മാണ അനുമതി നിഷേധിച്ചു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സി ആർ സെഡ് ന്റെ ഭാഗമായിട്ടുള്ളത് കടവത്തൂർ പുഴയുടെ ഏതാനും ഭാഗങ്ങൾ മാത്രമാണ്. നിലവിൽ കടവത്തൂരിലെ മലയൻ കുണ്ട് പ്രദേശമടക്കം ആർ സെഡ് ഇൽ ഉൾപ്പെടുത്തിയിരിക്കയാണ്.

ഇപ്പോൾ വീടുകൾക്ക് പെർമിറ്റ്‌ വരെ നിഷേധിക്കുന്ന സാഹചര്യം ആണുള്ളത്. മാപ്പിൽ സെർവ്വേ നമ്പർ തെറ്റ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്ന് നാട്ടുകാർ പറയുന്നു.

അധികൃതരുടെ ഈ സമീപനം കാരണം പ്രദേശത്തെ നിരവധി ആളുകൾക്ക് വീട് പണി പോലും ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും ഒരുമിച്ച് സൈറ്റ് വിസിറ്റ് ചെയ്ത്.

സി ആർ സെഡ് ലെ അപാകതകൾ പരിഹരിക്കണമെന്ന് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ്‌ കമിറ്റി ചെയർമാൻ സമീർ പറമ്പത്ത് ആവശ്യപെട്ടു. കൃത്യമായ മാപ് തയ്യാറാക്കി ഗവർമെന്റ് തലത്തിൽ അയച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണം.

സി ആർ സെഡ് ലെ അപാകതകൾ നീക്കി ജനങ്ങളുടെ പരാതികൾ പരിഹരിക്കണം. നേരത്തെ ജലപാതയ്ക്ക് വേണ്ടിയിട്ടാണ് ഇത്തരത്തിൽ മാപ് ഉണ്ടാക്കിയത്. തൃപ്ങ്ങോട്ടൂർ പഞ്ചായത്തിലെ ജനങ്ങൾ തെറ്റായ സർവ്വേ നമ്പർ വന്നത് കാരണം ദുരിതം അനുഭവിക്കുകയാണ്.

അത് പരിഹരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പ്രശ്നം പരിഹരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപെടുന്നു.

വിജ്ഞാപനം റദ്ദ് ചെയ്യാനാവശ്യമായ നടപടികൾ ഗവൺമെന്റ് തലത്തിൽ നടത്തിയില്ലെങ്കിൽ നിയമപരമായി നേരിട്ട് കോടതിയിൽ പോയി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170529/thripangottur-panchayat)