---
title: "മനുഷ്യജീവന് പ്രാധാന്യം നൽകണം: ഗാന്ധിദർശൻ വേദി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170562/kalpetta"
published_at: "2023-12-19T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65819004328d6_IMG-20231219-WA0048.jpg"
keywords: []
---

# മനുഷ്യജീവന് പ്രാധാന്യം നൽകണം: ഗാന്ധിദർശൻ വേദി 

> **Lead Summary:**  **കൽപ്പറ്റ**: വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും മനുഷ്യ ജീവനുകൾക്ക് വന്യമൃഗങ്ങളുടെ ജീവനുകളെക്കാൾ പ്രാധാന്യം നൽകണമെന്നും വയനാട് കലക്ടറേറ്റിന് മുന്നിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻഡി അപ്പച്ചൻ ആവശ്യപ്പെട്ടു.

## Article Content

 **കൽപ്പറ്റ**: വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും മനുഷ്യ ജീവനുകൾക്ക് വന്യമൃഗങ്ങളുടെ ജീവനുകളെക്കാൾ പ്രാധാന്യം നൽകണമെന്നും വയനാട് കലക്ടറേറ്റിന് മുന്നിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻഡി അപ്പച്ചൻ ആവശ്യപ്പെട്ടു.

വനത്തിന് സമീപം താമസിക്കുന്ന ജില്ലയിലെ മുഴുവൻ ആളുകളെയും സർക്കാർ പ്രീമിയം നൽകി ഇൻഷുർ ചെയ്യണമെന്നും, കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും, കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകണ മെന്നും ഗാന്ധിദർശൻ വേദിയുടെ സത്യാഗ്രഹ സമരത്തിൽ നേതാക്കൾ സർക്കാരിനോടാവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170562/kalpetta)