---
title: "ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി"
english_title: "Dgp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170588/dgp"
published_at: "2023-12-19T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a4016c8eb_n56680777017029949083617734b687929beb65ff0817ecb7ae8134514ddddab9c9264d47a3cb2591d6d774.jpg"
keywords: []
---

# ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി

> **Lead Summary:** **തിരുവനന്തപുരം:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധത്തില്‍ പോലീസിന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി. ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

## Article Content

**തിരുവനന്തപുരം:** ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധത്തില്‍ പോലീസിന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി. ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡിജിപി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പോലീസുണ്ടായിരുന്നുവെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പൈലറ്റ് വാഹനത്തിന്‍റെ മുന്നില്‍ വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ ഏഴ് പേര്‍ ഇപ്പോഴും റിമാൻഡിലാണ്. കമ്മീഷണറോട് വിശദീകരണം ചോദിച്ചുവെന്നും റൂട്ടിലുണ്ടായിരുന്ന കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണര്‍, എസ്‌ഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170588/dgp)