---
title: "ഖാര്‍ഗെ ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥി; നിര്‍ദേശിച്ച്‌ മമത"
english_title: "Prime minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170591/prime-minister"
published_at: "2023-12-19T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a6ccbddbd_n5668030641702995552603bd6ac5601de14484750e1f88de356cb5e1c8e026a28509779fa348504a08eea3.jpg"
keywords: []
---

# ഖാര്‍ഗെ ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥി; നിര്‍ദേശിച്ച്‌ മമത

> **Lead Summary:** **ന്യൂഡല്‍ഹി:** 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ നിര്‍ദേശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എംഡിഎംകെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.

## Article Content

**ന്യൂഡല്‍ഹി:** 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ നിര്‍ദേശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എംഡിഎംകെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഖാര്‍ഗയെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനുവരി ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170591/prime-minister)