---
title: "കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍; എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ്, പുതുവത്സര ചന്തകള്‍"
english_title: "Christmas new year "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170602/christmas-new-year"
published_at: "2023-12-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581adeea4da7_n5668189061702997108969d0b718b88b03375ef04191f37bab10d3762933deb3117dbed1bfff01f569d0cf.jpg"
keywords: []
---

# കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍; എല്ലാ ജില്ലയിലും കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ്, പുതുവത്സര ചന്തകള്‍

> **Lead Summary:** **തിരുവനന്തപുരം: **കണ്‍സ്യൂമര്‍ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും.

## Article Content

**തിരുവനന്തപുരം: **കണ്‍സ്യൂമര്‍ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകള്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും.

ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വില്‍പനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കണ്‍സ്യുമര്‍ഫെഡിന്‌ തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170602/christmas-new-year)