---
title: "ഗോണിക്കുപ്പക്ക് സമീപം ഹൈവേയിലെ കവർച്ച; നാല് മലയാളികൾ അടക്കം ആറുപേർ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170614/arrested"
published_at: "2023-12-19T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581bec12ce59_n5641113761702222344056aa06131cb4e66504fa2d1532a20d136aa734eaae5365fd301501c80e8121b45b.jpg"
keywords: []
---

# ഗോണിക്കുപ്പക്ക് സമീപം ഹൈവേയിലെ കവർച്ച; നാല് മലയാളികൾ അടക്കം ആറുപേർ അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി:** ഡിസംബർ ഒമ്പതിന് അർധരാത്രി ഗോണിക്കൊപ്പയ്ക്ക് സമീപം തിത്തിമത്തി ദേവരാപുരയിൽ ഹൈവേയിൽ കവർച്ച നടത്തിയ സംഘത്തിലെ മലയാളികൾ അടങ്ങുന്ന ആറംഗ സംഘം പിടിയിൽ. മലയാളികളായ പേരൂർ ദിനേശ്, ജംഷീദ്, ഹാറൂൺ, വീരാജ്പേട്ട താമസക്കാരനായ മലയാളി രമേഷ്, വീരാജ്പേട്ട പെരുമ്പാടി സ്വദേശി നാഗേഷ്, രമേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുടക് പോലീസ് അറസ്റ്റ് ചെയ്തതായി കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ മടിക്കേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ഇരിട്ടി:** ഡിസംബർ ഒമ്പതിന് അർധരാത്രി ഗോണിക്കൊപ്പയ്ക്ക് സമീപം തിത്തിമത്തി ദേവരാപുരയിൽ ഹൈവേയിൽ കവർച്ച നടത്തിയ സംഘത്തിലെ മലയാളികൾ അടങ്ങുന്ന ആറംഗ സംഘം പിടിയിൽ. മലയാളികളായ പേരൂർ ദിനേശ്, ജംഷീദ്, ഹാറൂൺ, വീരാജ്പേട്ട താമസക്കാരനായ മലയാളി രമേഷ്, വീരാജ്പേട്ട പെരുമ്പാടി സ്വദേശി നാഗേഷ്, രമേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുടക് പോലീസ് അറസ്റ്റ് ചെയ്തതായി കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ മടിക്കേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡിസംബർ 9 ന് ആയിരുന്നു സംഭവം. മൈസൂരിൽ നിന്ന് സ്വർണം വിറ്റ് 6171000 ലക്ഷം രൂപയുമായി കേരളത്തിലേക്ക് മടങ്ങിയ ഷൻജാദിനേയും സുഹൃത്തിനെയും ഗോണിക്കുപ്പക്ക് സമീപം തിത്തിമത്തിയിൽ വച്ച് വാഹനം അടക്കം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുക ആയിരുന്നു. അഡീഷണൽ പോലീസ് സൂപ്രണ്ട് സുന്ദർ രാജ് നേതൃത്വത്തിൽ 40 അംഗ അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്. ഡിവൈഎസ്പിമാരുടെ ക്രൈം ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ്, പൊലീസ് ടെക്നിക്കൽ ഫോഴ്സ് എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം.

കേരളമുൾപ്പെടെ കുടക് ഹൈവേയിലെ 300 സിസി ടീവി ക്യാമറകൾ സംഘം പരിശോധിച്ചു. അന്വേഷണ ഘട്ടത്തിൽ തന്നെ കേസിൽ പ്രദേശവാസികൾക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. ഒന്നാം പ്രതിയായ പേരൂർ സ്വദേശി ദിനേശ് തൃശൂർ ജയിലിൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ്. രണ്ടാം പ്രതി കഞ്ചാവ് വ്യാപാരിയായ രമേഷ് ജയിലിൽ വച്ചുള്ള സൗഹൃദമാണ് കൊള്ളയുടെ ആസൂത്രണം.

നാഗേഷാണ് പ്രതികൾക്ക് വിരാജ്പേട്ടയിൽ മുറി ഒരുക്കിയത്. രമേഷ് പ്രതികൾക്ക് സഞ്ചരിക്കാനുള്ള വാഹനം ഏർപ്പാടാക്കി കൊടുത്തു. കേരളത്തിൽ നിന്നുള്ള കൂട്ടുപ്രതികളായ ജംഷീദ്, ഹാറൂൺ എന്നിവരും കവർച്ചയിൽ പങ്കാളികളായി. പരാതിക്കാരനായ വ്യാപാരി ഷൻജാദും സ്വർണാഭരണങ്ങളിൽ അനധികൃത കച്ചവടം നടത്തിയതായുള്ള സംശയത്തിൽ ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കവർച്ചയിൽ ഇനിയും പത്തോളം പ്രതികൾ ഉൾപ്പെട്ടതായാണ് പോലിസിന് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170614/arrested)