---
title: "ക്രിസ്മസ് - ന്യൂയർ സ്പെഷ്യൽ ഡ്രൈവ് പരിശോധന ശക്തമാക്കി കൂട്ടുപുഴ എക്സൈസ് "
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170632/koottupuzha"
published_at: "2023-12-20T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582388198466_IMG-20231220-WA0000.jpg"
keywords: []
---

# ക്രിസ്മസ് - ന്യൂയർ സ്പെഷ്യൽ ഡ്രൈവ് പരിശോധന ശക്തമാക്കി കൂട്ടുപുഴ എക്സൈസ് 

> **Lead Summary:** **കൂട്ടുപുഴ**: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുക എന്ന ഉദ്ദേശത്തോടു കൂടി കർണ്ണാടക അതിർത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി എക്സൈസ്.

## Article Content

**കൂട്ടുപുഴ**: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുക എന്ന ഉദ്ദേശത്തോടു കൂടി കർണ്ണാടക അതിർത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി എക്സൈസ്.

എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കർണാടക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അവിൽ ലോപ്പസ് 27 വയസ്സ് എന്ന യുവാവിനെ 20 ഗ്രാം കഞ്ചാവുമായി പിടികൂടി . യുവാവിനെ ഇരിട്ടി റെയ്ഞ്ചിൽ ഹാജരാക്കി  പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ അഷ്റഫ് മലപ്പട്ടം,  ഷാജി കെ കെ, സിവിൽ എക്സൈസ് മാരായ ഷാജി അലോഹൻ, മജീദ് കെ, കലേഷ് എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170632/koottupuzha)