---
title: "വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്കാനർ വരുന്നു"
english_title: "Airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170639/airport"
published_at: "2023-12-20T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658243a259271_Screenshot_20231220-065927_Chrome.jpg"
keywords: []
---

# വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്കാനർ വരുന്നു

> **Lead Summary:** **നെ​ടു​മ്പാ​ശ്ശേ​രി**: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഫു​ൾ ബോ​ഡി സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ അ​നു​മ​തി. മേ​യ് മാ​സ​ത്തോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രി​ക്കും ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി ഉ​ൾ​പ്പെ​ടെ മ​റ്റ് ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ച്ച് പോ​രാ​യ്മ​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ച്ചാ​ണ് ഡൽ​ഹി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.

## Article Content

**നെ​ടു​മ്പാ​ശ്ശേ​രി**: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഫു​ൾ ബോ​ഡി സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റീ​സി​ന്‍റെ അ​നു​മ​തി. മേ​യ് മാ​സ​ത്തോ​ടെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രി​ക്കും ആ​ദ്യ​മാ​യി സ്ഥാ​പി​ക്കു​ക. നെ​ടു​മ്പാ​ശ്ശേ​രി ഉ​ൾ​പ്പെ​ടെ മ​റ്റ് ചി​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ച്ച് പോ​രാ​യ്മ​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന് പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ച്ചാ​ണ് ഡൽ​ഹി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ൽ 300 യാ​ത്ര​ക്കാ​രെ​ വ​രെ പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ ആ​റെ​ണ്ണം സ്ഥാ​പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ഒ​രു മെ​ഷീ​ന് മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് വി​ല. ഫു​ൾ ബോ​ഡി സ്കാ​ന​ർ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് സ്വ​ർ​ണ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്തു​ന്ന​ത് വ​ലി​യൊ​ര​ള​വു​വ​രെ ത​ട​യാം. മാ​ത്ര​മ​ല്ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഫു​ൾ ബോ​ഡി സ്കാ​ന​ർ ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170639/airport)