---
title: "മാലൂർ പാലുകാച്ചി പാറയിൽ വൻ ചൂതാട്ട സംഘം:11 പേർ പിടിയിൽ"
english_title: " Maloor palukachi hill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170716/maloor-palukachi-hill"
published_at: "2023-12-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65828800ee31f_d54ae44e0a48384d3b9c90eff981858f1690978597876290_original.jpg"
keywords: []
---

# മാലൂർ പാലുകാച്ചി പാറയിൽ വൻ ചൂതാട്ട സംഘം:11 പേർ പിടിയിൽ

> **Lead Summary:** **മാലൂര്‍**:പാലുകാച്ചിപാറയിലെ കുന്നില്‍ ചീട്ടു കളിക്കുകയായിരുന്ന പതിനൊന്ന് അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. രാത്രി നടന്ന റെയ്ഡില്‍ രണ്ടര ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.

## Article Content

**മാലൂര്‍**:പാലുകാച്ചിപാറയിലെ കുന്നില്‍ ചീട്ടു കളിക്കുകയായിരുന്ന പതിനൊന്ന് അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. രാത്രി നടന്ന റെയ്ഡില്‍ രണ്ടര ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.

മാലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി വി ശ്രീജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷോജിത്ത്, ഷിനിത്ത്, സത്യന്‍, വാസു എന്നിവരുടെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170716/maloor-palukachi-hill)