---
title: "ചാവശ്ശേരിയിൽ മാരക  മയക്കുമരുന്നുമായി  രണ്ടുപേർ പിടിയിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170720/arrested"
published_at: "2023-12-20T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658288921d4d4_download_(7).jpeg"
keywords: []
---

# ചാവശ്ശേരിയിൽ മാരക  മയക്കുമരുന്നുമായി  രണ്ടുപേർ പിടിയിൽ 

> **Lead Summary:** **ഇരിട്ടി: **ക്രിസ്തുമസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തില്‍ ചാവശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ 41 ഗ്രാം മെത്താംഫിറ്റമിനുമായി 2 പേര്‍ അറസ്റ്റില്‍.

## Article Content

**ഇരിട്ടി: **ക്രിസ്തുമസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍ പെരേരയുടെ നേതൃത്വത്തില്‍ ചാവശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ 41 ഗ്രാം മെത്താംഫിറ്റമിനുമായി 2 പേര്‍ അറസ്റ്റില്‍.

ഉളിയില്‍ സ്വദേശി തന്‍സീര്‍,  കെ റൗഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ഉത്തമന്‍ കെ, സുലൈമാന്‍ പി.വി, പ്രിവന്റീവ് ഓഫീസര്‍ സതീഷ് വിളങ്ങോട്ട് ഞാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റാഗില്‍ കെ കെ, ബെന്‍ഹര്‍ കോട്ടത്ത് വളപ്പില്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170720/arrested)