---
title: "കോഴിക്കോട് വളയത്ത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിച്ചു"
english_title: "Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170741/kozhikode"
published_at: "2023-12-20T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65829a7b052a2_Screenshot_2023-12-20-13-09-32-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോഴിക്കോട് വളയത്ത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിച്ചു

> **Lead Summary:** **കോഴിക്കോട്**: വളയത്ത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തിനാണ് വെട്ടേറ്റത്. കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വെട്ടി പരുക്കേൽപ്പിച്ചത്.

## Article Content

**കോഴിക്കോട്**: വളയത്ത് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി പരുക്കേൽപ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്തിനാണ് വെട്ടേറ്റത്. കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വെട്ടി പരുക്കേൽപ്പിച്ചത്.

പ്രശാന്തിന്റെ കഴുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബിജെപി പ്രവർത്തകനാണ് പ്രശാന്ത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170741/kozhikode)