---
title: "ഏകദിന ശില്പശാല സംഘടിപ്പിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170771/kannur"
published_at: "2023-12-20T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582acb034eb0_IMG-20231220-WA0034.jpg"
keywords: []
---

# ഏകദിന ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂർ മുൻസിപ്പൽ കോര്‍പ്പറേഷന്‍റെ 2024-25 ലെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചുു. കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍**: കണ്ണൂർ മുൻസിപ്പൽ കോര്‍പ്പറേഷന്‍റെ 2024-25 ലെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചുു. കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാല് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ഡോ.അജിത് കാളിയത്ത്, പി എം ദേവരാജന്‍, ഡോ.രാജേഷ് കെ, അഡ്വ.ടി എസ് സെയ്ഫുദ്ദീന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170771/kannur)