---
title: "കോൺഗ്രസ് പ്രവർത്തകർ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170791/peravoor"
published_at: "2023-12-20T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582bc9665357_IMG-20231220-WA0249.jpg"
keywords: []
---

# കോൺഗ്രസ് പ്രവർത്തകർ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **പേരാവൂർ**: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും അക്രമത്തിൽ പ്രതിഷേധിച്ച് പേരാവൂർ, കണിച്ചാർ, മുഴക്കുന്ന് മേഖലകളിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

**പേരാവൂർ**: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടക്കുന്ന പോലീസിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗൺമാന്റെയും അക്രമത്തിൽ പ്രതിഷേധിച്ച് പേരാവൂർ, കണിച്ചാർ, മുഴക്കുന്ന് മേഖലകളിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

 കോൺഗ്രസ് പ്രസിഡണ്ടും, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷഫീർ ചെക്ക്യാട്ട്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വി രാജു, ചാക്കോ തയ്ക്കുന്നേൽ, സുരേഷ് ചാലരത്ത്, സണ്ണി മേച്ചേരി, ടി പി മുസ്തഫ, സുഭാഷ് മാസ്റ്റർ, സി ഹരിദാസൻ, ലിസമ്മ മംഗലത്ത്, സന്തോഷ് പേരപാടാൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170791/peravoor)