---
title: "'കാഴ്ച കണ്ണൂർ'- വിദ്യാഭ്യാസ പ്രദർശന മേളയ്ക്ക് ഡിസംബർ 22ന് തുടക്കം"
english_title: "Kazhcha kannur the educational exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170807/kazhcha-kannur-the-educational-exhibition"
published_at: "2023-12-20T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582c9327de51_IMG-20231220-WA0016.jpg"
keywords: []
---

# 'കാഴ്ച കണ്ണൂർ'- വിദ്യാഭ്യാസ പ്രദർശന മേളയ്ക്ക് ഡിസംബർ 22ന് തുടക്കം

> **Lead Summary:** **കണ്ണൂർ**:'കാഴ്ച കണ്ണൂർ 'കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശന മേളയ്ക്ക് ഡിസംബർ 22ന് തുടക്കമാകും. കണ്ണൂർ പോലീസ് മൈതാനിയിലാണ് മേള നടക്കുന്നത്.

## Article Content

**കണ്ണൂർ**:'കാഴ്ച കണ്ണൂർ 'കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശന മേളയ്ക്ക് ഡിസംബർ 22ന് തുടക്കമാകും. കണ്ണൂർ പോലീസ് മൈതാനിയിലാണ് മേള നടക്കുന്നത്.

ഉദ്ഘാടനത്തിന് എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് മോഹനൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കലക്ടർ അരുൺ കെ വിജയൻ , സിനിമ താരങ്ങളായ മുകേഷ്, സന്തോഷ് കിഴാറ്റൂർ, വിനോദ് കോവൂർ, സിനിമ പിന്നണി ഗായകരായ കണ്ണൂർ ശരീഫ്, സജില സലിം തുടങ്ങിയവരും നർത്തകയും സിനിമാതാരവുമായ ജാനറ്റ് ജെയിംസ്, കണ്ണൂർ ശ്രീലത തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

മേളയുടെ പ്രവേശന കവാടം മിറാക്കിൾ ഗാർഡൻ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. റോബോട്ടിക് അനിമൽസ്, വെള്ളച്ചാട്ടം, പടക്കപ്പൽ മാതൃക,കണ്ണൂർ കാഴ്ചകൾ, ഗവൺമെന്റ് സ്റ്റാളുകൾ, സ്കൂൾ കുട്ടികളുടെ ശാസ്ത്രമേളയിൽ സമ്മാനം നേടിയവരുടെ പ്രദർശനം, നൂറിലേറെ സ്വകാര്യ സ്റ്റാളുകൾ, എല്ലാവിധ വീട്ടുപകരണങ്ങളും മറ്റും കുറഞ്ഞ വിലയിൽ വാങ്ങുവാനുള്ള അവസരം, നോർത്ത് ഇന്ത്യൻ വെജിറ്റബിൾ ഫുഡ് കോർട്ട്, കണ്ണൂരിന്റെ പ്രത്യേക തനത രുചി ഉൾക്കൊള്ളിച്ചുള്ള നോൺവെജ് ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്കുകൾ, എന്നിവയാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

എല്ലാദിവസവും 7 മണി മുതൽ വിവിധ കലാസാംസ്കാരിക സെമിനാറുകൾ വിവിധ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ, തുടങ്ങിയവയും അരങ്ങേറും.വാർത്താസമ്മേളനത്തിൽ അഡ്വക്കേറ്റ് പി കെ അൻവർ, മോഹനൻ നമ്പ്യാർ, ബാലചന്ദ്രൻ കെ, ഇ ബീന, പാലകോടൻ റഫീഖ്, മുഹമ്മദ് കബീർ, മിലേഷ്, ഉമേഷ് മൊട്ടമ്മൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170807/kazhcha-kannur-the-educational-exhibition)