---
title: "സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടി: ഡോ. പി കെ ബിജു"
english_title: "P k biju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170822/p-k-biju"
published_at: "2023-12-20T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582d80795713_Picsart_23-12-20_17-29-23-003.jpg"
keywords: []
---

# സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടി: ഡോ. പി കെ ബിജു

> **Lead Summary:** **കണ്ണൂർ**: കേരള സർക്കാർ ഇപ്പോൾ അനുഭവിക്കുന്ന താൽകാലിക സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികളാണെന്ന് കോൺഫെഡറേഷൻസ് ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (സി യു ഇ ഓ) കേരള പ്രസിഡന്റും മുൻ എം പിയുമായ ഡോ. പി കെ ബിജു അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണൂർ**: കേരള സർക്കാർ ഇപ്പോൾ അനുഭവിക്കുന്ന താൽകാലിക സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികളാണെന്ന് കോൺഫെഡറേഷൻസ് ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (സി യു ഇ ഓ) കേരള പ്രസിഡന്റും മുൻ എം പിയുമായ ഡോ. പി കെ ബിജു അഭിപ്രായപ്പെട്ടു.

കണ്ണൂർ സർവകലാശാലാ സെനറ്റിലേക്ക് അനധ്യാപക വിഭാഗത്തിൽ നിന്നും മത്സരിക്കുന്ന പി ജെ സാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. പി കെ ബിജു.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത് അവരെ തെരുവിലിറക്കിയ ആന്റണി സർക്കാരിനെയോ പെൻഷൻ പദ്ധതി അട്ടിമറിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെപ്പോലെയോ അല്ല ഈ സർക്കാരെന്നും ഡി എ, ലീവ് സറണ്ടർ തുടങ്ങിയവയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഫെഡറേഷൻ വനിതാ സബ്കമ്മിറ്റി കൺവീനർ ടി കെ പ്രിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എം സജീവൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, കണ്ണൂർ സർവകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിലെ അനധ്യാപക മണ്ഡലം സ്ഥാനാർഥി പി ജെ സാജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170822/p-k-biju)