---
title: "കുടുംബ വഴക്ക്; അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170838/murder"
published_at: "2023-12-20T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ea1def427_n56710785217030783409527358b7b321203491063186864c0266135e6b3f769df9b1b5d9212692b4dcdb58.jpg"
keywords: []
---

# കുടുംബ വഴക്ക്; അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു

> **Lead Summary:** **ഇടുക്കി: **മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ അജീഷിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

## Article Content

**ഇടുക്കി: **മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ അജീഷിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170838/murder)