---
title: "ഷോട്ഗൺ; മെഗാ ഇംഗ്ലീഷ് ക്വിസ് ജനുവരി ഒന്നിന്"
english_title: "English quiz "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170841/english-quiz"
published_at: "2023-12-20T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ebfdb8f18_PicsArt_12-20-06.54.32.jpg"
keywords: []
---

# ഷോട്ഗൺ; മെഗാ ഇംഗ്ലീഷ് ക്വിസ് ജനുവരി ഒന്നിന്

> **Lead Summary:** **വായന്നൂർ:** ഗവ.എൽ.പി. സ്കൂളിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് ഷോട്ഗൺ എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തും. സ്കൂളിൽ നടപ്പിലാക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പ്രോജക്ടിന്റെ ഭാഗമായാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 1000, 500, 250 എന്നിങ്ങനെ സമ്മാനത്തുക നൽകും. സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കും മത്സരത്തിൽ പങ്കെടുക്കാം. 8281231969 എന്ന നമ്പറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.

## Article Content

**വായന്നൂർ:** ഗവ.എൽ.പി. സ്കൂളിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് ഷോട്ഗൺ എന്ന പേരിൽ മെഗാ ഇംഗ്ലീഷ് ക്വിസ് നടത്തും. സ്കൂളിൽ നടപ്പിലാക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പ്രോജക്ടിന്റെ ഭാഗമായാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് 1000, 500, 250 എന്നിങ്ങനെ സമ്മാനത്തുക നൽകും. സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കും മത്സരത്തിൽ പങ്കെടുക്കാം. 8281231969 എന്ന നമ്പറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170841/english-quiz)