---
title: "എംപിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ട്‍?: രാഹുല്‍ ഗാന്ധി"
english_title: "Rahul gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170843/rahul-gandhi"
published_at: "2023-12-20T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ece98cc31_n567114804170307906872130263008b2759c0bbc039bea95c79757b11433958c0af9d7baaf3e7884db256d.jpg"
keywords: []
---

# എംപിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ട്‍?: രാഹുല്‍ ഗാന്ധി

> **Lead Summary:** **ന്യൂഡല്‍ഹി:** പാര്‍ലമെന്‍റില്‍ എംപിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി എംപി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ പരിഹസിച്ച്‌ മിമിക്രി നടത്തിയതും ഈ രംഗം രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുമായും ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. 

## Article Content

**ന്യൂഡല്‍ഹി:** പാര്‍ലമെന്‍റില്‍ എംപിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി എംപി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ പരിഹസിച്ച്‌ മിമിക്രി നടത്തിയതും ഈ രംഗം രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുമായും ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. 

> ആര്, എങ്ങനെ അപമാനിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. "എംപിമാര്‍ അവിടെ ഇരിക്കുകയായിരുന്നു. ഞാനവരുടെ വിഡിയോയാണു ചിത്രീകരിച്ചത്, അത് എന്‍റെ ഫോണിലുണ്ട്. മാധ്യമങ്ങള്‍ ഇത് കാണിക്കുന്നുണ്ട്. ആരും ഒന്നും പറഞ്ഞിട്ടില്ല. 

ഞങ്ങളുടെ 150 എംപിമാരെയാണു പുറത്താക്കിയത്. മാധ്യമങ്ങളില്‍ അതിനെക്കുറിച്ചു ചര്‍ച്ചയില്ല. അദാനിയെക്കുറിച്ചും റഫാല്‍ വിഷയത്തിലും തൊഴിലില്ലായ്മയിലും ചര്‍ച്ചയില്ല. ഞങ്ങളുടെ എംപിമാര്‍ നിരാശരായി അവിടെ ഇരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ആ മിമിക്രിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്'- രാഹുല്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170843/rahul-gandhi)