---
title: "ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മുരളി ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്"
english_title: "Award "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170845/award"
published_at: "2023-12-20T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ee2375d1f_n5671220061703079226735ec8cc8e21a630c59c22c9af62d4622c4a2cdfe0e4ee73bc0dd412707e38966a9.jpg"
keywords: []
---

# ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മുരളി ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്

> **Lead Summary:** **ന്യൂഡല്‍ഹി:** ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്ബ് താരം മുരളി ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2022 ഹാംഗ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022-ലെ ബര്‍മിഗാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ് മുരളി ശ്രീശങ്കര്‍. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിലും വെള്ളി.

## Article Content

**ന്യൂഡല്‍ഹി:** ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്ബ് താരം മുരളി ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2022 ഹാംഗ്ചൗ ഏഷ്യന്‍ ഗെയിംസിലും 2022-ലെ ബര്‍മിഗാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ താരമാണ് മുരളി ശ്രീശങ്കര്‍. ഈ വര്‍ഷം ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിലും വെള്ളി.

പേസര്‍ മുഹമ്മദ് ഷമിയ്ക്കും മറ്റ് 24 പേര്‍ക്കും അര്‍ജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ. ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. നിലവില്‍ ബെംഗളൂരു സായിയില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചായി സേവനമനുഷ്ടിക്കകയാണ് ഇ. ഭാസ്കരൻ. 2009 മുതല്‍ ദേശീയ ടീമിനൊപ്പമുണ്ട്. 2023 ഹാഗ്ചൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളെ പരിശീലിപ്പിച്ചു.

രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജര്‍ ധ്യാൻചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് ബാഡ്മിന്‍റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു.

**അര്‍ജുന അവാര്‍ഡ് നേടിയവര്‍:** ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്ബെയ്ത്ത്), എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), പാറുല്‍ ചൗധരി, മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിംഗ്), ആര്‍. വൈശാലി (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിവ്യകൃതി സിംഗ് (അശ്വാഭ്യാസം), ദീക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ബഹദൂര്‍ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍ (കബഡി), റിതു നേഗി (കബഡി), നസ്രീന്‍ (ഖോ-ഖോ), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിംഗ് തോമര്‍ (ഷൂട്ടിംഗ്, ഇഷ സിംഗ് (ഷൂട്ടിംഗ്), ഹരീന്ദര്‍ പാല്‍ സിംഗ് (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്), സുനില്‍ കുമാര്‍ (ഗുസ്തി), അന്തിം പംഗല്‍ (ഗുസ്തി), നോറെം റോഷിബിന ദേവി (വൂഷു), ശീതള്‍ ദേവി (പാരാ അമ്ബെയ്ത്ത്), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിംഗ്).

**മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (റെഗുലര്‍ വിഭാഗം): **ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിംഗ്, (ഹോക്കി), ഗണേഷ് പ്രഭാകര്‍ (മല്ലകാമ്ബ്).

**മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ അവാര്‍ഡ് (ലൈഫ് ടൈം വിഭാഗം):** ജസ്‌കിരത് സിംഗ് ഗ്രെവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).

**മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്:** കവിത സെല്‍വരാജ് (കബഡി), മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി). പുരസ്കാരങ്ങള്‍ അടുത്തമാസം ഒൻപതിന് അവാര്‍ഡ് വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170845/award)