---
title: "ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170854/sabarimala"
published_at: "2023-12-20T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f2bd1bc41_n567130162170308059456542acf2ae850027ce8ad9ddcd6c8b6180951ff062e9792b74abe19c1a40194a26.jpg"
keywords: []
---

# ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി

> **Lead Summary:** **പത്തനംതിട്ട:** ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്. ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.

## Article Content

**പത്തനംതിട്ട:** ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്. ബുധനാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാള്‍ താഴേക്ക് ചാടിയത്.

ഇരു കാലുകള്‍ക്കും പരിക്കേറ്റ ഇയാളെ പമ്ബ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170854/sabarimala)