---
title: "പത്താമത് ഇരിട്ടി പുഷ്‌പോത്സവത്തിന് തുടക്കം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170858/iritty"
published_at: "2023-12-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f674c2acd_IMG-20231220-WA0009.jpg"
keywords: []
---

# പത്താമത് ഇരിട്ടി പുഷ്‌പോത്സവത്തിന് തുടക്കം

> **Lead Summary:** **ഇരിട്ടി:** ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പത്താമത് ഇരിട്ടി പുഷ്‌പോത്സവം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ടി.എ. ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന വിപണന മേള ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലതയും ഫ്‌ളവര്‍ ഡിസ്‌പ്ലേ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ത്രില്‍ ഫ്രില്‍ പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും ലൈറ്റ് കേവ് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും, ഫുഡ്‌കോര്‍ട്ട് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദുവും അമ്യൂസ്‌മെന്റ് പാര്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫും ഉദ്ഘാടനം ചെയ്തു. പുഷ്‌പോത്സവ നഗരിയുടെ ശില്പി ഗ്രീന്‍ലീഫ് ജോയിന്റ് സെക്രട്ടറി കൂടിയായ പി.പി. രജീഷിനെ എംഎല്‍എ ആദരിച്ചു.

## Article Content

**ഇരിട്ടി:** ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പത്താമത് ഇരിട്ടി പുഷ്‌പോത്സവം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ടി.എ. ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശന വിപണന മേള ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലതയും ഫ്‌ളവര്‍ ഡിസ്‌പ്ലേ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ത്രില്‍ ഫ്രില്‍ പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും ലൈറ്റ് കേവ് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും, ഫുഡ്‌കോര്‍ട്ട് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദുവും അമ്യൂസ്‌മെന്റ് പാര്‍ക്ക് ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫും ഉദ്ഘാടനം ചെയ്തു. പുഷ്‌പോത്സവ നഗരിയുടെ ശില്പി ഗ്രീന്‍ലീഫ് ജോയിന്റ് സെക്രട്ടറി കൂടിയായ പി.പി. രജീഷിനെ എംഎല്‍എ ആദരിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, കൗണ്‍സിലര്‍മാരായ വി.പി. അബ്ദുള്‍ റഷീദ്, എന്‍.കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. ഫൈസല്‍, ഗ്രീന്‍ലീഫ് സെക്രട്ടറി പി. അശോകന്‍, പ്രഥമ ചെയര്‍മാന്‍ ഡോ. എം.ജെ. മാത്യു, മുന്‍ ചെയര്‍മാന്‍ സി. അഷ്‌റഫ്, വൈസ് ചെയര്‍മാന്‍ സി. ബാബു, കെ.വി. സക്കീര്‍ ഹുസൈന്‍, പി.എ. നസീര്‍, ബാബുരാജ് പായം, വിപിന്‍ തോമസ്, സി.വി.എം. വിജയന്‍, അജയന്‍ പായം, യൂനുസ് ഉളിയില്‍, പ്രസ് ഫോറം പ്രസിഡന്റ് ഇ. സദാനന്ദന്‍, അയൂബ് പൊയിലന്‍, റെജി തോമസ്, ജി.ശശിധരന്‍, പി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനുവരി 7 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനം. സ്‌കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള പാസുമായി വരുന്ന പത്താം തരം വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170858/iritty)