---
title: "പ്രതിപക്ഷ എംപിമാര്‍ പുറത്ത്, ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി"
english_title: "Bill "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170860/bill"
published_at: "2023-12-20T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f83a8ce52_n5671397001703081832559dd6b726d938003b15a32f80a7b45c29b282b578e1c02af446228d7cfb26057b0.jpg"
keywords: []
---

# പ്രതിപക്ഷ എംപിമാര്‍ പുറത്ത്, ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി

> **Lead Summary:** **ന്യൂഡല്‍ഹി:** പ്രതിപക്ഷത്തെ ബഹുഭൂരിപക്ഷം എം.പിമാരും സസ്പെൻഷനിലൂടെ പുറത്തുനില്‍ക്കെ ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് പാസാക്കിയത്.

## Article Content

**ന്യൂഡല്‍ഹി:** പ്രതിപക്ഷത്തെ ബഹുഭൂരിപക്ഷം എം.പിമാരും സസ്പെൻഷനിലൂടെ പുറത്തുനില്‍ക്കെ ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് പാസാക്കിയത്.

ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിൻവലിച്ച്‌ ഭേദഗതി വരുത്തിയ ശേഷം പുതിയ ബില്ലുകളായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്ക് വച്ചിരുന്നു. ഐ.പി.സി, സി.ആ‍ര്‍.പി.സി,. ഇന്ത്യൻ തെളിവ് നിയമം എന്നീ നിയമങ്ങളിലാണ് മാറ്റം വന്നത്. ഭേദഗതി പ്രകാരം ആള്‍ക്കൂട്ട ആക്രമണത്തിന് ഇനി വധശിക്ഷ നല്‍കുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

സര്‍ക്കാരിനെതിരായ കുറ്റകൃത്യം എന്നതില്‍ നിന്ന് ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്ന് അമിത് ഷാ പറഞ്ഞു. മൗലിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതും നീതി ഉറപ്പാക്കുന്നതും പുതിയ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും അടയാളങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങള്‍ ഇന്ത്യൻ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് അമിത് ഷാ അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170860/bill)