---
title: "ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കള്ളക്കളി: ചെന്നിത്തല"
english_title: "Governor chief minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170867/governor-chief-minister"
published_at: "2023-12-20T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582fae0d69af_n5671428681703082667354b0c1d6f2d4530c4db8aecba7b9386a7804cd17d6804486d973e2a92520335a28.jpg"
keywords: []
---

# ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കള്ളക്കളി: ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം:** ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കള്ളക്കളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന വ്യാജ പോരാട്ടം യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. സാമ്ബത്തിക തകര്‍ച്ച, കാര്‍ഷിക പ്രശ്നങ്ങള്‍, കര്‍ഷകരുടെ ആത്മഹത്യ ഇതില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ചക്കളത്തി പോരാട്ടം.

## Article Content

**തിരുവനന്തപുരം:** ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കള്ളക്കളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്ന വ്യാജ പോരാട്ടം യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. സാമ്ബത്തിക തകര്‍ച്ച, കാര്‍ഷിക പ്രശ്നങ്ങള്‍, കര്‍ഷകരുടെ ആത്മഹത്യ ഇതില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള ചക്കളത്തി പോരാട്ടം.

വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന കാവിവല്‍ക്കരണം കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുണ്ട്. അതോടൊപ്പം ചുവപ്പ് വല്‍ക്കരണത്തെയും എതിര്‍ക്കുന്നുണ്ട്. കാവിവല്‍ക്കരണവും ചുവപ്പ് വല്‍ക്കരണവും നാടിന് ആപത്താണ്. 

ഗവര്‍ണറും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാനാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്‍റെ വൈകാരികമായ പ്രതികരണം മാത്രമാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിക്കും എന്ന് പറഞ്ഞത്. നവകേരള സദസ് വൻ അഴിമതിയാണ്. നവകേരള സദസിന്‍റെ പേരില്‍ എത്ര രൂപ പിരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170867/governor-chief-minister)