---
title: "ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കി"
english_title: "Airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170877/airport"
published_at: "2023-12-20T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658301dd86bbc_n5671515581703084424128d2d29340646648cc180b8cf555795e626619fb935b312628046ebc72d5a0c2dc.jpg"
keywords: []
---

# ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കി

> **Lead Summary:** **കോട്ടയം: **ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഹാരിസണ്‍ മലയാളം കമ്ബനി, ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്.

## Article Content

**കോട്ടയം: **ശബരിമല വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഹാരിസണ്‍ മലയാളം കമ്ബനി, ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്.

റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയത്. സാമൂഹികാഘാത പഠനത്തിന്‍റെയും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 

ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ തന്നെ സിവില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍ ബിലീവേഴ്സ് ചര്‍ച്ചിന് പണം നല്‍കില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയില്‍ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.

വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച്‌ നിര്‍മിക്കാനാണ് ഉദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശം എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170877/airport)