---
title: "തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റിനോട് ചോദിച്ചാല്‍ അറിയാം: മുഖ്യമന്ത്രി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170891/chief-minister"
published_at: "2023-12-20T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65830e81caa59_n5671624481703087650443187bf3cf5bdfa46d7a449e45286350d9e08d2514ff6cfad668599b0b18214b4b.jpg"
keywords: []
---

# തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റിനോട് ചോദിച്ചാല്‍ അറിയാം: മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റിനോട് ചോദിച്ചാല്‍ അറിയാമെന്നും പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ താന്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. 

## Article Content

**തിരുവനന്തപുരം:** തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റിനോട് ചോദിച്ചാല്‍ അറിയാമെന്നും പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ താന്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. 

തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റിനോട് ചോദിച്ചാല്‍ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോള്‍ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഞാൻ ഏതെങ്കിലും വിഭാഗത്തിന്‍റെ മഹാരാജാവല്ല, ഞങ്ങള്‍ ജനങ്ങളുടെ ദാസൻമാരാണ്. തുടര്‍ഭരണം ഞങ്ങള്‍ക്ക് ജനം തന്നതില്‍ കോണ്‍ഗ്രസിന് കലിപ്പുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന് മുമ്ബ് ബിജെപിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചു.

കേരളത്തിന്‍റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവര്‍ണര്‍ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170891/chief-minister)