കേളകം പഞ്ചായത്ത് പരിധിയിലും സമ്പൂർണ ലോക്ക് ഡൗൺ

By | Thursday September 17th, 2020

SHARE NEWS

 

കേളകം: കേളകം ഉൾപ്പെടുന്ന മലയോര ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തിൽ കേളകം പഞ്ചായത്ത് പൂർണമായും അടച്ചിടുന്നു.മഞ്ഞളാംപുറം, അടക്കാത്തോട് ഉൾപ്പെടെയുള്ള എല്ലാ ടൗണുകളും ഞായറാഴ്ച (20/09/2020) വരെ അടച്ചിടാനാണ് തീരുമാനം. ഇന്ന് വൈകിട്ട് 6 മണി വരെ കേളകം ടൗൺ ഒഴികെയുള്ളിടത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാം.ഇന്നലെ മാത്രം കേളകം പഞ്ചായത്തിൽ 17 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് പഞ്ചായത്ത് കടക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read