കൊട്ടിയൂരിലും കടകൾ അടച്ചിടുന്നു.

By | Thursday September 17th, 2020

SHARE NEWS

 

കൊട്ടിയൂർ :  കോവിഡ് സമൂഹ വ്യാപനവും സമ്പർക്കവും സംശയിക്കുന്ന സാഹചര്യത്തിൽ കൊട്ടിയൂർ ടൗൺ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ആലോചന. ഇന്ന് വൈകിട്ട് അഞ്ചു മണി വരെ മാത്രം കടകൾ തുറന്നു പ്രവർത്തിക്കും. സേഫ്റ്റി കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിനുശേഷം വ്യക്തമായ തീരുമാനം ഉണ്ടാകും. കേളകം ടൗൺ ഒരാഴ്ച്ചയിലധികമായി അടഞ്ഞുകിടക്കുന്നയാണ്. കേളകത്ത് സമൂഹ വ്യാപനം കണ്ടെത്തിയിട്ടുണ്ട്. ചുങ്കക്കുന്ന്, പാമ്പറപ്പാൻ ടൗണുകളും അടച്ചിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ കൊട്ടിയൂർ ടൗണിലേക്ക് കൂട്ടമായി വന്നെത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ കൊട്ടിയൂർ ടൗണും അടച്ചിടാൻ ആലോയിക്കുന്നത്..

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read