---
title: "പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കണം; റിപ്പര്‍ ജയാനന്ദന് രണ്ട് ദിവസത്തെ പരോള്‍"
english_title: "Rippar jayandhan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170901/rippar-jayandhan"
published_at: "2023-12-20T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658316ba7e953_n5671745721703089716382041c184dc6cd3bcc4c41bb7c2ff5a775fc46125fe55bc6fa89ae7466c3cd18da.jpg"
keywords: []
---

# പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കണം; റിപ്പര്‍ ജയാനന്ദന് രണ്ട് ദിവസത്തെ പരോള്‍

> **Lead Summary:** **കൊച്ചി: **കേരളത്തെ നടുക്കിയ കൊലപാതക പരമ്ബര നടത്തിയ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി. തടവില്‍ കഴിയുമ്ബോള്‍ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്ബേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്.

## Article Content

**കൊച്ചി: **കേരളത്തെ നടുക്കിയ കൊലപാതക പരമ്ബര നടത്തിയ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി. തടവില്‍ കഴിയുമ്ബോള്‍ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്ബേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തേക്കാണ് കോടതി പരോള്‍ അനുവദിച്ചത്.

ഈ മാസം 22, 23 തീയതികളില്‍ രാവിലെ ഒൻപതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചില്‍ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റെ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി തടവില്‍ കഴിയുന്ന ജയാനന്ദൻ നിലവില്‍ വിയൂര്‍ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170901/rippar-jayandhan)