---
title: "പേരാവൂർ ഐ റ്റി ഐ യിൽ പുതിയ കോഴ്സുകൾ അനുവദിക്കണം: പി ടി എ "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170934/peravoor"
published_at: "2023-12-21T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65838a11e8bea_IMG-20231221-WA0001.jpg"
keywords: []
---

# പേരാവൂർ ഐ റ്റി ഐ യിൽ പുതിയ കോഴ്സുകൾ അനുവദിക്കണം: പി ടി എ 

> **Lead Summary:** **പേരാവൂർ**: പേരാവൂർ ഗവ: ഐ റ്റി ഐ യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷമായി. പുതുതായി മൂന്ന് കോഴ്സുകൾ തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം ഇപ്പോൾ നിലവിലുണ്ട് . ഈ സാഹചര്യത്തിൽ പുതുതായി മൂന്ന് ട്രേഡുകൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് 2022- 23 വർഷത്തെ പി.ടി എ ജനറൽ ബോഡി യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു.

## Article Content

**പേരാവൂർ**: പേരാവൂർ ഗവ: ഐ റ്റി ഐ യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷമായി. പുതുതായി മൂന്ന് കോഴ്സുകൾ തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം ഇപ്പോൾ നിലവിലുണ്ട് . ഈ സാഹചര്യത്തിൽ പുതുതായി മൂന്ന് ട്രേഡുകൾ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് 2022- 23 വർഷത്തെ പി.ടി എ ജനറൽ ബോഡി യോഗം സർക്കാറിനോട് അഭ്യർത്ഥിച്ചു.

ഐടി ഐ യിൽ നടന്ന യോഗത്തിൽ പി ടി എ പ്രസിഡൻ്റ്  പ്രകാശൻ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജയരാജ് എസ് സ്വാഗതം പറഞ്ഞു പ്രവർത്തന റിപോർട്ടും, വരവ് ചിലവും യോഗം അംഗീകരിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ  നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. പുതിയ ഭാരവാഹികളായി പ്രകാശൻ കെ (പ്രസിഡൻ്റ്), വൈസ് പ്രസിഡണ്ട് മാരായി  എം എൻ മുരളീധരൻ എന്നിവരേയും,  പ്രീത പിവി, സെക്രട്ടറിയായി  ജയരാജ് എസ് എന്നിവരെയും തിരഞെടുത്തു . സ്റ്റാഫ് സെക്രട്ടറി  ഷിബു പി കെ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170934/peravoor)